2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണം എന്ന് കോടതി.

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണം എന്ന് കോടതി.

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഡിജിറ്റൽ പാഠപുസ്തകങ്ങൾ- 2,4,6,8

  ∙ സംസ്ഥാനത്തു പാഠപുസ്തക അച്ചടി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഡിജിറ്റൽ പാഠപുസ്തകങ്ങൾ സൂപ്പർഹിറ്റ്. പ്രതിദിനം ശരാശരി കാൽലക്ഷം പേരാണു ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നത്. ജൂൺ ഒന്നിന് അപ്‍ലോഡ് ചെയ്ത സമയത്തു കാര്യമായ പ്രതികരണമുണ്ടായിരുന്നില്ലെങ്കിലും പിന്നീടു കുട്ടികൾ ഡിജിറ്റൽ പുസ്തകങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഐടി അറ്റ് സ്കൂൾ ആണ് ഇവ തയാറാക്കിയത്.ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ പുസ്തകങ്ങളും www.dct.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. വിഷമകരമായ ഭാഗങ്ങൾ ലളിതമായി മനസ്സിലാക്കാൻ മൂവായിരത്തോളം വിഡിയോകളും ചേർത്തിട്ടുണ്ട്. അൽസ്ഹൈമേഴ്സിനെക്കുറിച്ചു മോഹൻലാൽ, ചന്ദ്രയാനെക്കുറിച്ചു ഡോ.ജി. മാധവൻ നായർ, പ്രമേഹത്തെക്കുറിച്ച് ഡോ.എം.കെ. മുനീർ തുടങ്ങി ഒട്ടേറെ പേർ പാഠഭാഗങ്ങൾക്കു വിഡിയോ വിശദീകരണവുമായി എത്തുന്നു.എറണാകുളം കാപ്പ് ജിഎൽപി പോലെയുള്ള പല സ്കൂളുകളിലും പൂർണമായും ഡിജിറ്റൽ പാഠപുസ്തകങ്ങളാണ് അധ്യയനത്തിന് ഉപയോഗിക്കുന്നതെന്ന് ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. നൗഫൽ പറഞ്ഞു. അധികവായനയ്ക്കുള്ള ലിങ്കുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടും. ടെക്സ്റ്റ് പുസ്തക നിർമാണത്തിൽ അതതു രംഗങ്ങളിലെ വിദഗ്ധരുടെ സേവനം കൂടി ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണു ഡിജിറ്റൽ പുസ്തകങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

സുജിത്തിന്റെ സിവില്‍ സര്‍വ്വീസ് വിജയം മാതൃഭാഷയുടെ വിജയം കൂടിയാണ്.

മാതൃഭാഷയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് അങ്കനവാടി അധ്യാപികയായ അംബുജത്തിന് മകനെ ഗവ. സ്‌കൂളില്‍ അയച്ചു പഠപ്പിച്ചതിനു പിന്നിലുണ്ടായിരുന്നത്. അമ്മയുടെ മാതൃഭാഷയോടുള്ള സ്‌നേഹവും വിശ്വാസവും ഇന്ന് എസ്. സുജിത് ദാസ് എന്ന മകന്‍ കാത്തു. മുട്ടമ്പലം ഗവ. സ്‌കൂളില്‍ നിന്ന് ആദ്യാക്ഷരങ്ങള്‍ കുറിച്ച്, സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍വരെ എത്തി നില്‍ക്കുന്ന സുജിത് നാടിന് അഭിമാനമാകുകയാണ്. ഒപ്പം കഷ്ടപ്പാടിനിടയിലും തന്റെ മകശന രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ച ആ അമ്മയും.പുതുപറമ്പില്‍ വി. അംബുജത്തിന്റെ മകനായ സുജിത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 689-ാം റാങ്കാണ് സ്വന്തമാക്കിയത്. പ്ലസ് ടുവും കഴിഞ്ഞ് ബി ടെക് പൂര്‍ത്തിയാക്കി ചെറിയ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്ത സുജിത് ഒടുവില്‍ തന്റെ കഠിന പ്രയത്‌നത്തിലൂടെ സെന്‍ട്രല്‍ എക്‌സൈസില്‍ ഇന്‍സ്‌പെക്ടറാകുകയായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല. തുടര്‍ന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും സ്വന്തമാക്കി സുജിത് വീണ്ടും തന്റെ മികവ് വ്യക്തമാചക്കി.അതിനു ശേഷമാണു സിവില്‍ സര്‍വീസ് റാങ്കിലേക്കുള്ള സുജിത്തിന്റെ പടയോട്ടം. മുട്ടമ്പലം ഗവ. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്ന സുജിത് ഇന്ന് നാടിന്റെ തശന്ന അഭിമാനമായി മാറിയിരിക്കുകയാണ്. അന്നത്തെ ക്ലാസ് ടീച്ചറും ഇപ്പോള്‍ സ്‌കൂളിന്റെ പ്രഥമാധ്യാപികയുമായ മെറീന ഏബ്രഹാമിന് സുജിത്തിന്റെ കഴിവില്‍ അന്നേ വിശ്വാസമുണ്ടായിരുന്നു.അമ്മയോടൊപ്പം കഴിഞ്ഞ ദിവസം പറമ്പില്‍ കൃഷികാര്യങ്ങള്‍ നോക്കുന്നതിനിടയിലാണ് റാങ്കുണ്ടെന്ന കാര്യം സുഹൃത്തുക്കള്‍ സുജിത്തിനെ അറിയിക്കുന്നത്. അമ്മയെ വാടകവീട്ടില്‍ നിന്നു സ്വന്തമായൊരു വീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്ന ാഗ്രഹവുമായി പുതിയ ദൗത്യത്തിലേക്ക് സുജിത് ഇറങ്ങുകയാണ്.

പ്രാദേശികഭാഷകളുടെ മരണം ഉറപ്പാക്കലാണ് കോര്‍പ്പറേറ്റ് വിപണിയുടെ ലക്ഷ്യം - എം.പി.വീരേന്ദ്രകുമാര്‍.

തിരുവനന്തപുരം: പ്രാദേശികഭാഷകളുടെ മരണം ഉറപ്പാക്കുകയാണ് കോര്‍പ്പറേറ്റ് ഭീമന്മാരുടെ ലക്ഷ്യമെന്ന് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. 'ഒ.എന്‍.വി. സഹസ്രപൂര്‍ണിമ' ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'മലയാളം എന്റെ ജന്മാവകാശം' എന്ന വിഷയത്തിലുള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെല്ലായിടത്തും ഉല്പന്നങ്ങളെത്തിച്ച് വില്‍ക്കുന്നതിനുള്ള ഭാഷയാണ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടത്. ഭാഷയെ അക്കങ്ങളും കോഡുകളുമാക്കി മാറ്റുന്നത് ഈ ലക്ഷ്യത്തോടെയാണ്. കോളനിവത്കരണം നിലനിന്ന രാജ്യങ്ങളിലാണ് പ്രാദേശികഭാഷകളുടെ മരണം നടക്കുന്നത്. മലയാളവും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കുന്നതിനായി കവി ഒ.എന്‍.വി. കുറുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനവികതയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.കോടതിഭാഷയും ഭരണഭാഷയും മലയാളത്തിലായാല്‍ മാത്രമേ, കേരളത്തില്‍ ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളൂ.കോടതിയിലെത്തുന്ന ആദിവാസികളും പാവപ്പെട്ടവരും ഇംഗ്ലീഷ് ഭാഷയിലുള്ള കോടതിവ്യവഹാരങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ ചെന്നാല്‍ അവിടെയുള്ള രാഷ്ട്രീയനേതാക്കളും ജനങ്ങളും നമ്മളോട് സംസാരിക്കുന്നത് അവരുടെ പ്രാദേശികഭാഷയിലാണ്. യൂറോപ്യന്‍രാജ്യങ്ങളുടെ കാര്യമായാലും ഏഷ്യന്‍രാജ്യങ്ങളിലായാലും ഇതാണ് സ്ഥിതി. എന്നാല്‍, ഇവിടെമാത്രം മലയാളം സംസാരിക്കുന്നത് അപമാനമായാണ് കണക്കാക്കുന്നത്-വീരേന്ദ്രകുമാര്‍ പറഞ്ഞു.ദേശീയതയും ഭാഷയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഇവിടെ ശാസ്ത്രവും സാങ്കേതികതയും കണക്കുമൊക്കെ പഠിക്കേണ്ടത് മലയാളത്തിലൂടെയാകണം. ഭാഷയുടെ മരണം, സമൂഹത്തിന്റെയും ഓര്‍മകളുടെയും സംസ്‌കൃതിയുടെയും മരണമാണ്. ഇന്ത്യയില്‍ ഭാഷകളെല്ലാം മരിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ അവസാനം മരിക്കുക തമിഴായിരിക്കും. കാരണം അവര്‍ ഭാഷയെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട്. ഭാവിയിലേക്ക് സമൂഹത്തിന്റെ തുടര്‍ച്ചയുണ്ടാകണമെങ്കില്‍ ഭാഷയെ നിലനിര്‍ത്തുകയാണ് വേണ്ടത്. മനുഷ്യന്റെ നിലനില്പും അവന്റെ വികാരവിചാരങ്ങളും മാതൃഭാഷയിലൂടെയാണെന്ന കാര്യം വിസ്മരിക്കരുത്. നമ്മുടെ ഭാഷ നമ്മുടെ ജന്മാവകാശമാണ് -വീരേന്ദ്രകുമാര്‍ പറഞ്ഞു.എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അധ്യക്ഷനായി. മലയാളഭാഷാ ബില്‍ അവതരിപ്പിക്കുന്നതിന് സര്‍ക്കാരിന് എന്താണ് പ്രതിബന്ധമെന്ന് വ്യക്തമാക്കണമെന്ന് രാമനുണ്ണി പറഞ്ഞു. സ്വന്തം ഭാഷ ജന്മാവകാശമാണെന്ന് പ്രഖ്യാപിക്കേണ്ടിവരുന്ന അവസ്ഥതന്നെ അതിഭീകരമാണ്. സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയം' എന്നുവിളിച്ച അവസ്ഥയിലേക്കുതന്നെയാണ് മാതൃഭാഷയോടുള്ള അവഗണനയിലൂടെ നാം ഇപ്പോഴും പോകുന്നത്. വരുംതലമുറയുടെ മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് മാതൃഭാഷ നിലനിര്‍ത്തേണ്ടതുണ്ട്. ശാസ്ത്രവും സാങ്കേതികതയുമെല്ലാം മാതൃഭാഷയിലൂടെയാണ് പകര്‍ന്നുനല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയ്ക്കുവേണ്ടി ഒമ്പത് എഡിറ്റോറിയലുകളാണ് 'മാതൃഭൂമി' എഴുതിയിട്ടുള്ളതെന്നും രാമനുണ്ണി പറഞ്ഞു. ഇന്ത്യയുടെ ചിഹ്നവ്യവസ്ഥയുടെ നശീകരണമാണ് പ്രാദേശികഭാഷകളെ ഇല്ലാതാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. പി.പവിത്രന്‍ പറഞ്ഞു. മലയാളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍, എതിര്‍പ്പുമായി ആദ്യമെത്തുക മലയാളി ഉദ്യോഗസ്ഥരാണെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു.പ്രൊഫ. അലിയാര്‍ സ്വാഗതം ആശംസിച്ചു.http://www.mathrubhumi.com/story.php?id=549267

ജര്‍മ്മന്‍കാര്‍ ഇനി മലയാളം പഠിക്കും.

ന്യൂഡല്‍ഹി: മലയാളപഠനവും ഗവേഷണവും ഇനി ജര്‍മനിയിലും. ജര്‍മനിയിലെ ഏറ്റവും പഴയതും പേരുകേട്ടതുമായ ട്യൂബിങ്കന്‍ സര്‍വകലാശാലയിലെ 'ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റഡീസി'ന്റെ കീഴില്‍ ഒക്ടോബര്‍ 9-നാണ് മലയാളം കോഴ്‌സ് ആരംഭിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും ട്യൂബിങ്കനിലെ എബെഹാര്‍ഡ് കാള്‍സ് സര്‍വകലാശാലയും സംയുക്തമായി തുടങ്ങിയ ഗണ്ടര്‍ട്ട് ചെയറിന്റെ കീഴിലാണ് പഠനം. ചെയര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറും ട്യൂബിങ്കന്‍ സര്‍വകലാശാല വൈസ് ചാന്‍സലറും ഒപ്പുവെച്ചു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാല വിദേശ സര്‍വകലാശാലയുമായി ചേര്‍ന്ന് ചെയര്‍ തുടങ്ങുന്നത്. യു.ജി.സി.യുടെ സഹകരണത്തോടെയാണിത്.മലയാളം സര്‍വകലാശാലയിലെ അധ്യാപകരാണ് ക്ലാസുകളെടുക്കുക. ക്ലാസുകള്‍ ആരംഭിക്കുന്നതോടനുബന്ധിച്ച് കേരളത്തിന്റെ സംസ്‌കാരത്തെയും മലയാള ഭാഷയെയുംകുറിച്ച് രണ്ടു ദിവസത്തെ സിമ്പോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി അടുത്തമാസം താന്‍ കേരളത്തിലെത്തുമെന്ന് ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ പഠന കേന്ദ്രത്തിലെ ഭാഷാവിദഗ്ധനായ ഡോ. ഹെയ്ക് ഓബര്‍ലിന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. 1990-ല്‍ രണ്ടുവര്‍ഷം കേരളത്തില്‍ താമസിച്ച് കൂടിയാട്ടം പഠിച്ചിട്ടുണ്ട് ഡോ. ഹെയ്ക്.മലയാളഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പഠിച്ച സര്‍വകലാശാലയാണ് 1477-ല്‍ സ്ഥാപിതമായ ട്യൂബിങ്കന്‍. ഗുണ്ടര്‍ട്ട് തന്റെ പുസ്തകങ്ങളും രേഖകളും ഈ സര്‍വകലാശാലയുടെ ലൈബ്രറിക്ക് കൈമാറിയിരുന്നു. 1856-ല്‍ സംസ്‌കൃത പഠനത്തിനുവേണ്ടി പ്രത്യേകകേന്ദ്രം തുടങ്ങി ഇന്ത്യയെക്കുറിച്ചുള്ള പഠനം ആരംഭിച്ചിരുന്നുമലയാളം സര്‍വകലാശാലയിലെ അധ്യാപകര്‍ പഠനത്തിനും ഗവേഷണത്തിനുംവേണ്ട സഹായങ്ങളാണ് നല്‍കുക. വിദേശികള്‍ക്ക് മലയാളം പഠിക്കാനുള്ള പുസ്തകങ്ങളും മറ്റ് പഠനസംവിധാനങ്ങളും ഇതോടൊപ്പം വികസിപ്പിക്കും.